Kerala Pranamam

ഒമിക്രോണ്‍ വ്യാപനം: അമേരിക്കയിലെ രോഗികളിലധികവും യുവജനങ്ങളും കുട്ടികളും, ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍ പുറത്ത്

വാഷിംഗ്ടണ്‍: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യുവജനങ്ങളിലും കുട്ടികളിലും.അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് ഡിസംബര്‍ 22 നും 28 നും ഇടയില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്. 18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്ബുള്ളതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരില്‍ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാള്‍ ആറിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.കാലിഫോര്‍ണിയയില്‍, 5-11 പ്രായത്തിലുള്ള കുട്ടികളില്‍ കൊവിഡ് അണുബാധ നിരക്ക് ഇരട്ടിയായതായും റിപ്പോര്‍ട്ടുണ്ട്.യുവജനങ്ങളിലധികവും വിവിധ ജോലികള്‍ക്കായി പുറത്ത് പോകുന്നവരാണ്. ഇത് കൂടാതെ വിനോദം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായും ഇവരില്‍ പലരും പുറത്തിറങ്ങുന്നുണ്ട്. ഇതൊക്കെയാണ് രോഗ വ്യാപനത്തിന്റെ കാരണമെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ബാര്‍ബറ ഫെറര്‍ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.