Kerala Pranamam

ഒരു റോള്‍ കഴിച്ചതിന് ശേഷം എവിടെ പോയാലും ചുറ്റുമുള്ളവര്‍ മൂക്കില്‍ പിടിക്കും, 5 വര്‍ഷമായി അധോവായുവിനാല്‍ പൊറുതിമുട്ടിയ 46കാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഒരു കോടി

അഞ്ച് വര്‍ഷം മുമ്ബ് ഒരു ഹാം റോള്‍ കഴിച്ചതിന് ശേഷം ടൈറോണ്‍ പ്രഡെസിന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. 2017 ഡിസംബറില്‍ ബിര്‍മിംഗ്ഹാമിലെ ഒരു ക്രിസ്മസ് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെയുള്ള ഒരു ഫുഡ് കോര്‍ട്ടിലെ സ്റ്റാളില്‍ നിന്നും ഹാം റോള്‍ വാങ്ങി കഴിച്ചത് ഇത്രയും പ്രശ്‌നമാവുമെന്ന് 46 കാരനായ ടൈറോണ്‍ പ്രഡെസ് വിചാരിച്ചതേയില്ല.ഈ ആഹാരം കഴിച്ചതിന് ശേഷം പ്രഡെസിന്റെ ദഹന വ്യവസ്ഥയ്ക്ക് സാരമായ തകരാര്‍ സംഭവിക്കുകയായിരുന്നു. ഹാം റോള്‍ കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ക്ക് വയറുവേദന, പനി, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. അഞ്ചാഴ്ചയോളം അദ്ദേഹം കിടപ്പിലായിരുന്നു. എന്നാല്‍ പിന്നീട് ജിവതം ഗ്യാസ് ട്രബിളിനാല്‍ ദുര്‍ഗന്ധം പരത്തുന്ന ഓര്‍മ്മയായി മാറുകയായിരുന്നു.അനിയന്ത്രിതമായി അധോവായുവിന്റെ പ്രശ്‌നം ആരംഭിക്കുകയായിരുന്നു. പകലും രാത്രിയിലും ഈ പ്രശ്‌നത്താല്‍ ടൈറോണ്‍ പ്രഡെസ് കഷ്ടപ്പെടുകയാണ്. ഇനിയും സഹിക്കാന്‍ വയ്യാതായതോടെ താന്‍ ഭക്ഷണം വാങ്ങിയ സ്റ്റാളിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മദ്ധ്യവയസ്‌കന്‍ ഇപ്പോള്‍. അമിതമായ വായുക്ഷോഭം അനുഭവിക്കുന്നതിനാല്‍ താന്‍ വളരെയധികം നാണക്കേട് അനുഭവിക്കുന്നതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നു. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുന്നത് കുടുംബ ജീവിതത്തെയും ബാധിക്കുന്നുണ്ട്.അതിനാല്‍ ഒരു കോടിയിലധികം രൂപ ആവശ്യപ്പെട്ടാണ് അദ്ദേഹം സ്റ്റാളിനെതിരെ കേസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഫ്രാങ്ക്ഫര്‍ട്ട് ക്രിസ്മസ് മാര്‍ക്കറ്റില്‍ നിന്നും കഴിച്ച ആഹാരത്തിലൂടെ തനിക്ക് സാല്‍മൊണെല്ല ബാധിച്ചതായി ടൈറോണ്‍ പ്രഡെസ് അവകാശപ്പെടുന്നു. ഫുഡ് സ്റ്റാള്‍ ഇതിന് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഭക്ഷ്യ കമ്ബനി നിഷേധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ സ്റ്റാളില്‍ പരിശോധനകള്‍ക്കായി എത്തിയിരുന്നുവെങ്കിലും സാല്‍മൊണല്ല കണ്ടെത്തിയില്ല, എന്നാല്‍ ഇവിടെ നിന്നും ഇ കോളിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.