അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യെമന്‍. കഴിഞ്ഞ ദിവസം യെമനില്‍ പിറന്ന ആണ്‍കുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.ലോകത്തില്‍ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണിത്.ഒരു കണ്ണും അതിനായി ഒരു ഒപ്റ്റിക്കല്‍ നെര്‍വുമായാണ് കുഞ്ഞ് ജനിച്ചത്. യെമനി മാദ്ധ്യമപ്രവര്‍ത്തകനായ കരീം സാറായ് ആണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.ഒരാഴ്ച മുമ്ബായിരുന്നു മദ്ധ്യയെമനിലെ അല്‍ ബൈദ ആശുപത്രിയില്‍ ഒരു കണ്ണ് മാത്രമായി ആണ്‍ കുഞ്ഞ് ജനിച്ചത്. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒറ്റക്കണ്ണെന്ന പ്രതിഭാസത്തെ ഈ സംഭവം ഓര്‍മ്മപ്പെടുത്തിയെന്നും മാദ്ധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകള്‍ക്കിടെ ഇത്തരത്തിലുള്ള ആറ് സംഭവങ്ങള്‍ മാത്രമാണ് ഇതിന് മുമ്ബ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…