
കൊല്ലം: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകള്‍ക്ക് മുന്നിലുള്ള ഭണ്ഡാരങ്ങളില്‍ 2010 മുതല്‍ 2021 ആഗസ്റ്റ് വരെ കാണിക്കയായി വീണ സ്വര്‍ണവും വിദേശ കറന്‍സികളും എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ല.കോടികളുടെ മൂല്യമുള്ള സ്വര്‍ണവും കറന്‍സികളും ഈ വഞ്ചികളില്‍ വീണിട്ടുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. നോട്ടുകളും നാണയങ്ങളും മാത്രമാണ് ക്ഷേത്രത്തിന്റെ വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതി നിയോഗിച്ച ഏകാംഗ അഡ്വക്കേറ്റ് കമ്മിഷന്റെ നേതൃത്വത്തിലാണ് ഭണ്ഡാരത്തിലെ വരവ് എണ്ണിത്തിട്ടപ്പെടുത്തുന്നത്.സ്ഥാനി വിഭാഗക്കാര്‍ക്ക് കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറ വഞ്ചികളിലെ വരുമാനത്തിന്റെ പകുതി പങ്കിട്ടു നല്‍കുന്ന കീഴ് വഴക്കത്തിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വരവ് തിട്ടപ്പെടുത്താന്‍ അഡ്വക്കേറ്റ് കമ്മിഷനെ 2010ല്‍ നിയോഗിച്ചത്. കേസ് തീര്‍പ്പാകുന്നത് വരെ സ്ഥാനി വിഭാഗക്കാര്‍ക്കുള്ള വിഹിതം പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. മുമ്പ് ഭരണസമിതിയുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തിയിരുന്നപ്പോള്‍ ചില്ലറ നാണയങ്ങള്‍ക്കും ഇന്ത്യന്‍ കറന്‍സിക്കുമൊപ്പം സ്വര്‍ണത്തിന്റെയും വിദേശ കറന്‍സികളുടെയും മൂല്യം നിശ്ചയിച്ച് വരുമാനത്തില്‍ ഉള്‍പ്പെടുത്തുമായിരുന്നു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











