ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളിലും കമ്ബനി ശ്രദ്ധ കേന്ദ്രീകരിക്കും. ലോകത്തുടനീളമുള്ള വാഹന വിപണിയില്‍ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഈ പതിറ്റാണ്ട് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു പകരം നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ഇലക്ട്രിക് കരുത്തിലുള്ള വാഹനത്തിന്റെ നിര്‍മാണത്തിലേക്ക് മാറുകയാണ്. വോള്‍വോ, ലാന്‍ഡ് റോവര്‍ തുടങ്ങിയ മുന്തിയ ഇനം വാഹനങ്ങളുടെ ഇലക്ട്രിക് പ്രഖ്യാപനത്തിന് പിന്നാലെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുകയാണ് ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഓഡിയും. 2026-ഓടെ പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലേക്ക് മാറുമെന്നാണ് ഓഡി നേരത്തെ അറിയിച്ചിരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമ്ബരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. 2026-ന് ശേഷം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലുള്ള പുതിയ മോഡലുകള്‍ ഓഡി അവതരിപ്പിക്കില്ലന്നും വാര്‍ത്തയുണ്ട്. ഓഡിയുടെ ഗ്രീന്‍ കാറുകളുടെ ഇ-ട്രോണ്‍ ശ്രേണിക്ക് ഒരു കോടി രൂപയിലധികം വിലവരും.