Kerala Pranamam

‘ഓളം’ ഓഗസ്റ്റ് നാലിന്

അര്‍ജുന്‍ അശോകനെ നായകനാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ‘ഓളം’ എന്ന ചിത്ര0 ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിന് എത്തും .സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .
അര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്‍ തന്നെ ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ലെന ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.