
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്‌കൂളില്‍ നല്‍കിയ അനുമോദന ചടങ്ങില്‍ നിന്നാണ് മന്ത്രി വി. ശിവന്‍കുട്ടി വിട്ടു നിന്നത്. പരിപാടിയില്‍ മന്ത്രി പങ്കെടുക്കുമെന്നായിരുന്നു ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. മറ്റ് പരിപാടികള്‍ ഇതേ സമയം ഷെഡ്യൂള്‍ ചെയ്തിരുന്നതുമില്ല. എന്നാല്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്, മറ്റ് പരിപാടികളുടെ തിരക്കു മൂലമാണെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. കായികമേള പോയിന്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിട്ടുനില്‍ക്കലിന് പിന്നില്‍ എന്നാണ് സൂചന.കായിക മേളയിലെ അത്‌ലറ്റിക് വിഭാഗത്തില്‍ തിരുവനന്തപുരം ജി വി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയത് വിവാദമായിരുന്നു. തിരുനാവായ നാവാ മുകുന്ദ സ്‌കൂളും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും ഇതിനോടകം നിയമ നടപടികളും ആരംഭിച്ചു കഴിഞ്ഞു.സ്‌കൂള്‍ കായികമേളയുടെ സമാനതകളില്ലാത്ത സംഘാടന മികവിന്റെ പേരില്‍ സര്‍ക്കാരിനും മന്ത്രി വി ശിവന്‍കുട്ടിക്കും കിട്ടിയ കയ്യടികള്‍ എല്ലാം ഒറ്റയടിക്ക് തകര്‍ക്കുന്നതായിരുന്നു പുരസ്‌കാര വിവാദം. പതിവിന് വിപരീതമായി സ്‌കൂള്‍ വിഭാഗത്തില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആയ ജി വി രാജ തിരുവനന്തപുരത്തിന് സമ്മാനം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണം. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയായിരുന്നു ജനറല്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരം സ്‌പോര്‍ട്‌സ് സ്‌കൂളിന് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി വേദിയിലേക്ക് തള്ളിക്കയറാന്‍ നോക്കുകയും പൊലീസ് തടയുകയും ചെയ്തതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തുകയായിരുന്നു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







