Kerala Pranamam

ഓസ്‌ട്രേലിയയുടെ പരിശീലികനാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഗില്ലസ്‌പി

 

 

 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലികനാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലസ്‌പി.ജസ്റ്റിന്‍ ലാംഗറുടെ രാജിക്ക് പിന്നാലെ ഗില്ലസ്‌പി ടീമിന്റെ മുഖ്യ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ പരസ്യ പ്രതികരണം.2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഡാരന്‍ ലേമാന്‍ പരിശീലകസ്ഥാനത്ത് നിന്ന് മാറിനിന്നപ്പോള്‍ അദ്ദേഹത്തിന് പകരക്കാരനായി ഗില്ലസ്പിയുടെ പേര് അന്നും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നാണ് ഏറെ വിവാദത്തില്‍ വലഞ്ഞ ഓസ്ട്രേലിയന്‍ ടീമിന്റെ തലപ്പത്തേയ്ക്ക് ജസ്റ്റിന്‍ ലാംഗര്‍ എത്തുന്നത്.ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട സാന്‍ഡ്പേപ്പര്‍ ഗേറ്റ് എന്നറിയപ്പെടുന്ന വിവാദത്തില്‍ നിന്നും പുരുഷ ടീം ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ലാംഗര്‍ 2021 ലെ ടി20 ലോകകപ്പും തുടര്‍ന്ന് ആഷസ് പരമ്ബരയും ഓസ്‌ട്രേലിയയ്ക്ക് നേടികൊടുത്ത് വീണ്ടും ടീമിനെ കരുത്തരാക്കുകയായിരുന്നു.എന്നാല്‍ കളിക്കാരുടെയും ബോര്‍ഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെ അടുത്തിടെയാണ് ഏറെ അപ്രതീക്ഷിതമായി ഓസീസ് ടീമിന്റെ പരിശീലസ്ഥാനം ഒഴിയുന്നതായി ജസ്റ്റിന്‍ ലാംഗര്‍ പ്രഖ്യാപിച്ചത്. 2022 ടി20 ലോക ടൂര്‍ണമെന്റ് വരെ കരാര്‍ നീട്ടിനല്‍കാന്‍ ബോര്‍ഡ് ജസ്റ്റിന്‍ ലാംഗറിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.