കൊളംബോ: സാമ്പത്തികവും വാണിജ്യവുമായി തകരാതിരിക്കാന്‍ തങ്ങളെ സഹായിച്ചത് ഇന്ത്യയുടെ സമയോചിത ഇടപെടലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ.രാജ്യം നിശ്ചലമാകുമായിരുന്ന ഇന്ധന പ്രതിസന്ധിയാണ് ഇന്ത്യ പരിഹരിച്ചത്.ഓരോ ദിവസത്തേയും ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രവര്‍ത്തിച്ചതെന്നും റെനില്‍ പറഞ്ഞു. പ്രതിസന്ധി രൂക്ഷമാകും മുന്നേ ഇന്ത്യ ഇടപെട്ടന്നും ട്രിങ്കോമാലിയില്‍ ഓയില്‍ ടാങ്കുകള്‍ എത്തിച്ചാണ് ഇന്ത്യ തങ്ങളുടെ പ്രതിസന്ധികളെ ഒരു പരിധിവരെ ഇല്ലാതാക്കിയതെന്നും വിക്രമസിംഗെ പറഞ്ഞു. 2003ല്‍ ട്രിങ്കോമാലിയിലെ ഇന്ധന ടാങ്കുകളുടെ നിയന്ത്രണം ഇന്ത്യയെ ഏല്‍പ്പിച്ചത് പ്രതിസന്ധി ഘട്ടത്തില്‍ ഗുണമായെന്നും വിക്രമസിംഗെ ചൂണ്ടിക്കാട്ടി.ഒരു കാലഘട്ടത്തില്‍ ഇന്ത്യയെ ട്രിങ്കോമാലിയിലെ ഇന്ധന മേഖല തീറെഴുന്നതിനെ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും ഒരുമിച്ച് എതിര്‍ത്തിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധി യില്‍ ഇന്ത്യയ്ക്ക് സഹായിക്കാന്‍ സാധിച്ചത് ട്രിങ്കോമാലിയില്‍ അനുമതി ലഭിച്ചതിനാല്‍ മാത്രമാണെന്ന് ഏവര്‍ക്കും ബോദ്ധ്യപ്പെട്ടു. ശ്രീലങ്ക ഇന്ത്യയോട് എന്നും കടപ്പെട്ടിരി ക്കുന്നുവെന്നും വിക്രമസിംഗെ പറഞ്ഞു.ട്രിങ്കോമാലി ജില്ലാ ഭരണകൂടത്തെ ശക്തിപ്പെടുത്തുകയാണ് നിലവിലെ പദ്ധതി. ഇന്ത്യയുടെ സഹായത്തോടെയാണ് വികസനം ലക്ഷ്യമിടുന്നത്. ഒരോ മേഖലയായി ഘട്ടംഘട്ടമായി ഭരണ സുസ്ഥിരത നേടാനാണ് ശ്രമമെന്നും വിക്രമസിംഗെ പറഞ്ഞു. തുറമുഖ നഗരമെന്ന നിലയില്‍ വാണിജ്യ പ്രതിരോധ മേഖലകളില്‍ ശ്രീലങ്കയെ സഹായിക്കുന്നത് ഇന്ത്യയാണെന്നും വിക്രമസിംഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…