തിരുവനന്തപുരം : കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ ഉടമകളായ എം.എസ്.സി കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അദ്ധ്യക്ഷരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകരുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ എട്ടംഗങ്ങളുമാണ് ഉള്ളത്.
കൊച്ചി പുറങ്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കപ്പല്‍ അപകടത്തിനെ തുടര്‍ന്നുണ്ടാകാന്‍ സാദ്ധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പറഞ്ഞത്. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാവും

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…