Kerala Pranamam

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 1.15 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.15 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വര്‍ണം കടത്തിയ 26 കാരന്‍ കരിപ്പൂരില്‍ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണന്‍തോടി ലുക്മാനുള്‍ ഹക്കീം (26) ആണ് പിടിയിലായത്.60,000 രൂപയ്ക്ക് വേണ്ടിയായിരുന്നു കടത്ത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.