Kerala Pranamam

കാത്തുനിന്നവര്‍ പോലും കണ്ടില്ല കയറിപ്പോകുന്നത് !പ്രവര്‍ത്തകരെ കബളിപ്പിച്ച് ചടുലമായ നീക്കത്തിലൂടെ തന്ത്രം പുറത്തെടുത്ത് രാഹുല്‍ ഗാന്ധിയുടെ സുരക്ഷാഭടന്‍മാര്‍

കായംകുളം: വഴിയൊരുക്കി കാത്തുനിന്ന പ്രവര്‍ത്തകരെ കബളിപ്പിച്ച് രാഹുല്‍ ഗാന്ധിയെ സുരക്ഷാഭടന്‍മാര്‍ മറ്റൊരു ഭാഗത്തുകൂടി അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയതോടെ പ്രവര്‍ത്തകരും സംഘാടകരും തമ്മില്‍ വാക്കേറ്റം.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ജി.ഡി.എം ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു സംഭവം. കായംകുളം റസ്റ്റ് ഹൗസില്‍ നിന്നു രാഹുല്‍ ഓഡിറ്റോറിയത്തിലേക്ക് വരുന്നത് കാണാന്‍ പ്രധാന വാതിലിന് മുന്നില്‍ വഴിയൊരുക്കി ഇരു വശവുമായി പ്രവര്‍ത്തകര്‍ കാത്തുനിന്നു.തിരക്ക് വര്‍ദ്ധിച്ചതോടെ സുരക്ഷാ ഭടന്‍മാര്‍ ചടുലമായ നീക്കത്തിലൂടെ മറ്റൊരു ചെറിയ വഴിയില്‍ക്കൂടി രാഹുല്‍ ഗാന്ധിയെ അകത്തേക്ക് കയറ്റുകയായിരുന്നു. പ്രായമായവരും സത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ രാഹുലിനെ കാണാന്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കുകയായിരുന്നു.രാഹുല്‍ മറ്റൊരു വഴിയിലൂടെ പോയെന്ന് അറിഞ്ഞതോടെ ഇവര്‍ നേതാക്കളെ ശകാരിച്ച ശേഷം ഇവര്‍ മടങ്ങി. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് രാഹുല്‍ എത്തിയത്. ഓഡിറ്റോറയത്തിലേക്ക് മറ്റുള്ളവരെ കടത്തിവിട്ടില്ല.