
ആലപ്പൂഴ: കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.പെണ്‍കുട്ടിയെ ഇന്നലെ രാത്രി മുതല്‍ കാണ്‍മാനില്ലായിരുന്നു. അമ്മയുമായി വഴക്കിട്ട് പുറത്തേക്ക് പോയതാണെന്ന് പറയപ്പെടുന്നു.കൃഷ്ണപുരം സ്വദേശിനി അന്നപൂര്‍ണ്ണ (14) ആണ് മരിച്ചത്. കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് സമീപമുള്ള പൊതുകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











