ആലപ്പുഴ: എ എം ആരിഫ് എം പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ചേര്‍ത്തല കെ വി എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.ആരിഫ് സഞ്ചരിച്ച കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. കാറില്‍ ആരിഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എം പിയുടെ കാലിന് പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. അദ്ദേഹത്തെ കെ വി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.