പട്ന | ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.മരിച്ചവരില്‍ മൂന്നുപേര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്. നബിനഗര്‍ പ്രദേശത്താണ് കൊലപാതകം നടത്തത്. കടയുടെ മുമ്ബില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കാറില്‍ നബിനഗറിലെത്തിയ മൂന്ന് പേര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ കടയുടെ മുന്‍വശത്ത് വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് കടയുടമ യാത്രികരോട് പറഞ്ഞു. ഇതേതുടര്‍ന്ന് രോഷാകുലനായ കാര്‍ യാത്രികരില്‍ ഒരാള്‍ തോക്കെടുത്ത് കടയുടമയെ വെടിവെച്ച് കൊന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ കാര്‍ യാത്രകരെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരില്‍ മൂന്നപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും, നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസ്

ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുത…