
തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അനുപമ ശിശുക്ഷേമസമിതിക്കുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.ആന്ധ്രയിലെ ദമ്പതിമാരില്‍നിന്ന് കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം. കുഞ്ഞിനെ തിരികെയെത്തിക്കാമെന്ന് സി.ഡബ്ല്യു.സി. പറഞ്ഞതില്‍ ഇതുവരെ നടപടിയുണ്ടായില്ലെന്ന് അനുപമ പറഞ്ഞു.ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സി.ഡബ്ല്യു.സി. ചെയര്‍പേഴ്സണ്‍ സുനന്ദയെയും പുറത്താക്കണം, ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം തുടങ്ങിയവയാണ് അനുപമയുടെ മറ്റാവശ്യങ്ങള്‍. കുഞ്ഞിനെ അനുപമയറിയാതെ ദത്തു നല്‍കിയതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.സംഭവത്തില്‍ അനുപമയുടെ അച്ഛനടക്കമുള്ളവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈമാസം 20-ന് കുടുംബകോടതി പരിഗണിക്കുന്ന കേസില്‍ വിശദമായ റിപ്പോര്‍ട്ടും ഡി.എന്‍.എ. ഫലവും ഹാജരാക്കണമെന്നാണ് കോടതിനിര്‍ദേശം.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







