കൊല്ലം: ജില്ലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാന്‍ ഏഴ് ലാബുകളുമായി ജല അതോറിറ്റി.എന്‍.എ.ബി.എല്‍ അംഗീകാരവും ഐ.എസ്.ഒ നിലവാരവുമുള്ള ലാബുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ല ലബോറട്ടറി കൊല്ലം ജലഭവനിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖത്തല സബ് ജില്ല ലബോറട്ടറിയും ഇവിടെയുണ്ട്. പുനലൂര്‍ മീനാട് ജൈക്ക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചടയമംഗലം (മടത്തറ), ശാസ്താംകോട്ട, കൊട്ടാരക്കര (വാളകം), ചവറ കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ലാബുകള്‍.ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കിണര്‍ വെള്ളത്തിന് ഗുണനിലവാരം കുറവാണെന്ന് ജലജീവന്‍ മിഷന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. പുളിപ്പ് രുചി, ഇരുമ്പ് ചുവ, സള്‍ഫേറ്റ്, നൈട്രേറ്റ്, കോളിഫോം, ഇ-കോളി എന്നിവയുടെ സാന്നിധ്യം വിവിധയിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഇടക്ക് പരിശോധിക്കുന്നത് അനിവാര്യമാണെന്ന് ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. ഈ ലാബുകളില്‍ വീടുകളില്‍നിന്നുള്ള വെള്ളം പരിശോധിക്കാന്‍ 850 രൂപയാണ് ഫീസ്. തുക qpay.kwa.kerala.gov.in വഴി അടക്കാനാകും. രണ്ട് ലിറ്റര്‍ വെള്ളവും ഫീസ് അടച്ച രസീതും ലാബില്‍ എത്തിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ആയിതന്നെ ഫലം ലഭിക്കും. വെള്ളത്തിന് പ്രശ്‌നമുണ്ടെന്ന ഫലമാണെങ്കില്‍ പരിഹാരമാര്‍ഗങ്ങള്‍ ജല വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുകയും ചെയ്യും.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








