
കൊച്ചി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ അല്ലെന്ന് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. രണ്ടര കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനം അയച്ച നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മാത്യുവിനെ ‘പാര്‍ട് ടൈം രാഷ്ട്രീയക്കാരന്‍’ എന്ന് വിശേഷിപ്പിച്ചത്.സ്വന്തം പാര്‍ട്ടിയിലെ ആത്മസമര്‍പ്പണം ചെയ്ത നേതാക്കളുടേയും, പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കുന്ന പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണ് മാത്യു. മുഴുവന്‍ സമയ രാഷ്ട്രീയ നേതാക്കളുടെ കഠിനാധ്വാനത്തിന്റെയും, വിയര്‍പ്പിന്റെയും വിലയറിയാതെ അവര്‍ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നുവെന്നും സി.എന്‍. മോഹനന്‍ വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ സി.കെ. ശശി നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി. മാത്യു കുഴല്‍ നാടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളിലെ തെറ്റായ വസ്തുതകളും സാമ്പത്തിക ക്രമക്കേടുകളെയും സംബന്ധിച്ച് അന്വേഷിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യത്തെ അദ്ദേഹത്തിന് പങ്കാളിത്വം ഉള്ള കെഎംഎന്‍പി ലോ എന്ന നിയമ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. കെഎംഎന്‍പി ലോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. കെഎംഎന്‍പി ലോയ്ക്ക് ദുബൈയില്‍ ഓഫീസ് ഉണ്ടെന്ന് ആരോപണവും ഉന്നയിച്ചിട്ടില്ല. ദുബൈയിലെ കരിയര്‍ ഹൌസ് കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ മാത്യൂവിന് ഓഹരി പങ്കാളിത്തം ഉണ്ടെന്ന് മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍ മറുപടിയില്‍ നിഷേധിച്ചിട്ടുണ്ട്. കുഴല്‍ നാടനെതിരെ കള്ളപ്പണം ഇടപാട് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്നും മോഹനന്റെ അഭിഭാഷകന്‍. ഇക്കാര്യത്തിലെ വസ്തുതകള്‍ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതുണ്ടെന്നും മറുപടി യില്‍ വിശദീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാത്യു കുഴല്‍ നാടന്‍ പാര്‍ട്ണറായ കെഎംഎന്‍പി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ ഉണ്ടെന്ന് മോഹനന്‍ ആരോപിച്ചിരുന്നു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ ഓഫീസുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചിരുന്നുവെന്നും നോട്ടീസില്‍ വിശദീകരിച്ചിരുന്നു. നിയമസ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്പത് ലക്ഷം രൂപ മോഹനന്‍ നല്‍കണം എന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







