കൊച്ചി: മാത്യു കുഴല്‍നാടന് എതിരായ ആരോപണങ്ങളില്‍ നിന്നു പിന്നോട്ടുപോയിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചതു തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകളെന്നും എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. മാത്യു കുഴല്‍നാടനെതിരെ പുതിയതായി ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. 2021 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പു കമ്മിഷനു മാത്യു കുഴല്‍നാടന്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ സമ്പത്തു സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളില്‍ ചേരായ്ക ഉണ്ട്. മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 32 ഇരട്ടിയാണ് അദ്ദേഹത്തിന്റെ സമ്പത്തെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ”35 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കൂടെയുള്ള വരുമാനം 95 ലക്ഷം രൂപയാണ്. അദ്ദേഹം വെളിപ്പെടുത്തിയ വരുമാനത്തിന്റെ 32 ഇരട്ടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. അത് എങ്ങനെയെന്ന് അദ്ദേഹം വിശദമാക്കണം. ഒന്‍പതുകോടി രൂപ ദുബായിലുള്ള കമ്പനിക്കു നിക്ഷേപിക്കാന്‍ നല്‍കാന്‍ എങ്ങനെയാണു കഴിഞ്ഞത്. ബെംഗളൂരിലും ഗുവാഹത്തിയിലും ഡല്‍ഹിയിലും കേരളത്തിലും ചിലവഴിച്ച പണത്തിന്റെ ഉറവിടം എന്താണ്”- ജില്ലാ സെക്രട്ടറി ചോദിച്ചു. ചിന്നക്കനാലില്‍ 2021 മാര്‍ച്ചുമാസം റജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് അദ്ദേഹം കൊടുത്ത വില 1.92 കോടി രൂപയാണ്. ഇരുട്ടി വെളുത്തപ്പോഴേക്കും 1.92 കോടിയെന്നത് സത്യവാങ്മൂലത്തില്‍ മൂന്നരക്കോടിയായി. 1.92 കോടി എറണാകുളത്തുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നാണു പണം കൊടുത്തതെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…