കൊച്ചി: കുസാറ്റിലെ സംഗീതനിശയുടെ സംഘാടനത്തില്‍ പാളിച്ച പറ്റിയെന്ന് സമ്മതിച്ച് കുസാറ്റ് വി.സി പി.ജി.ശങ്കരന്‍.സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതില്‍ പാളിച്ച സംഭവിച്ചു, പ്രതീക്ഷിക്കാത്ത ആള്‍കൂട്ടം എത്തിയെന്നും വിസി മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രിമാരായ പി രാജീവും, ആര്‍ ബിന്ദുവും പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പോലീസ് പരിശോധന നടത്തി.സംഭവത്തില്‍ അന്വേഷണം നടത്താന്‍ കുസാറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചതാണ് അപകടകരണമായതെന്ന് വി സി നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ അതുല്‍ തമ്ബി ,സാറ തോമസ്, ആന്‍ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആല്‍ബിന്‍ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാ ഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








