കുസൃതി കാണിച്ചു; കുഞ്ഞിനെ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുമായി തമിഴ്നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ കണ്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. നിലവില്‍ അമ്മയ്‌ക്കൊപ്പമാണ് കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…