Kerala Pranamam

കൂട്ടുകാര്‍ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ മണികണ്ഠന്‍ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി; വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന പേരില്‍ കാടുമൂടിയ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡനവും; പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സര്‍വകലാശാല ക്യാമ്ബസ്സില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയാണ് സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചത്. ഇയാളെ സര്‍വകലാശാല ജോലിയില്‍നിന്ന് പുറത്താക്കി. പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.വിമുക്തഭടനും വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയുമായ പതിനെട്ടാം വീട്ടില്‍ മണികണ്ഠനാണ് (38) അറസ്റ്റിലായത്. ബുധനാഴ്ച സര്‍വകലാശാലാ കാമ്ബസില്‍ വില്ലൂന്നിയാലിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്താണ് പീഡനംനടന്നത്. വിദ്യാര്‍ഥിനി കൂട്ടുകാരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമൊപ്പം കാട്ടിനുള്ളില്‍ നിര്‍മാണം നിലച്ച ആകാശപാത കാണാനെത്തി. ഇത് മണികണ്ഠന്‍ ഫോണില്‍ പകര്‍ത്തി. കറങ്ങിനടക്കുന്നത് രക്ഷിതാക്കളെയും പ്രിന്‍സിപ്പലിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷിതാക്കളുടെ നമ്ബര്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ നമ്ബര്‍ വാങ്ങിയ പ്രതി വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനിടയില്‍ മണികണ്ഠന്‍ ഈ നമ്ബറില്‍ ബന്ധപ്പെട്ടു.ഫോണിലെ വിഡീയോ ഡിലീറ്റ് ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ കാടുമൂടിയ സ്ഥലത്തേക്ക് വീണ്ടും വരണമെന്ന് പ്രതി ആവശ്യപ്പെട്ടു. പീന്നീട് ഇവിടെയെത്തിയ പെണ്‍കുട്ടിയെ ആകാശപാതയ്ക്കുസമീപത്തെ കാടുമൂടിയ സ്ഥലത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.ശാരീരിക ബുദ്ധിമുട്ടികള്‍ ആനുഭവപ്പെട്ട കുട്ടി പീഡനത്തിനിരയായ വിവരം അകന്ന ബന്ധുവിനെ അറിയിച്ചു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് അറസ്റ്റ്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകള്‍ക്ക് പുറമേ ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള കേസും പ്രതിക്കെതിരേ ഉള്‍പ്പെടുത്തുമെന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.സി.ഐ. എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിജേഷ്, സജീവന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുജാത, ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സുരക്ഷാ ജിവനക്കാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.