
ആലപ്പുഴ : നഗരത്തിലെ തിരക്കുകള്‍ ഒഴിവാക്കി ബൈപാസുകളിലൂടെ കെഎസ്ആര്‍ടിസി തുടങ്ങുന്ന ഫീഡര്‍ സര്‍വീസിന് ആലപ്പുഴയിലും ഒരുക്കം തുടങ്ങി. ബൈപാസില്‍ കൊമ്മാടി ടോള്‍ ഗേറ്റിനു സമീപം 2 കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി ഫീഡര്‍ ബസ് സ്റ്റേഷനായി (കാത്തിരിപ്പു കേന്ദ്രം) ഉപയോഗിക്കും. ഇരുദിശയിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറും ഇവിടെ ഫീഡര്‍ സര്‍വീസുകള്‍ക്കായി കാത്തിരിക്കാം.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള നഗര തിരക്കുകളില്‍പ്പെടാതെ ലഭ്യമായ ബൈപാസുകളിലൂടെയാകും ഈ സര്‍വീസുകള്‍ കടന്നുപോകുക. കാത്തിരിപ്പു കേന്ദ്രങ്ങളാക്കുന്ന ബസുകളിലേക്ക് എത്തിച്ചേരാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തും. ഫീഡര്‍ സര്‍വീസിലേക്ക് റിസര്‍വേഷനുള്ള യാത്രക്കാരെ സ്റ്റാന്‍ഡില്‍ നിന്ന് ഫീഡര്‍ സ്റ്റേഷനില്‍ സൗജന്യമായി എത്തിക്കും. യാത്രക്കാര്‍ക്ക് ഫീഡര്‍ സ്റ്റേഷനുകളില്‍ എത്താനുള്ള പ്രയാസം ഒഴിവാക്കാനാണിത്. ഫീഡര്‍ സ്റ്റേഷനുമായി സ്റ്റാന്‍ഡിനെ ബന്ധിപ്പിക്കുന്ന ഈ ബസ് കുറഞ്ഞദൂരമുള്ള അടുത്ത ഒരു കേന്ദ്രത്തിലേക്കുകൂടി സര്‍വീസ് നടത്തി നഷ്ടമൊഴിവാക്കാനും ആലോചനയുണ്ട്.24 മണിക്കൂര്‍ സര്‍വീസ് ക്രമീകരിച്ചുതുടങ്ങിയാല് അവിടെ ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കും. പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാതെ ബൈപാസ് വഴി യാത്ര തുടരുമ്പോള്‍ സര്‍വീസിനിടെ നഷ്ടമാകുന്ന മണിക്കൂറുകള്‍ ലാഭിക്കാന്‍ കഴിയുമെന്നതാണ് യാത്രക്കാര്‍ക്കുണ്ടാകുന്ന നേട്ടം. അനാവശ്യമായി വണ്ടി ഓടിയുണ്ടാകുന്ന ഇന്ധന നഷ്ടം കെഎസ്ആര്‍ടിസിക്കും ഒഴിവാക്കാം. കൊല്ലം-എറണാകുളം റൂട്ടില്‍ യാത്ര ചെയ്യുന്ന വ്യക്തിക്ക് ആലപ്പുഴ, ചേര്‍ത്തല ബൈപാസുകളിലൂടെ യാത്ര തിരിച്ചുവിടുമ്പോള്‍ അരമണിക്കൂറിലേറെ സമയലാഭമുണ്ടാകും.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







