ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കെനിയന്‍ പ്രസിഡന്റ് വില്യം സമോയി റൂട്ടോ. ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവായിട്ടും കൂടിക്കാഴ്ച നടത്തി.
മോദി- റൂട്ടോ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധം, വ്യാപാരം, ഊര്‍ജം, കാര്‍ഷികം, കായികം, വിദ്യാഭ്യാസം, തുടങ്ങി ഒട്ടനവധി മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി കരാറുകളില്‍ പ്രധാനമന്ത്രിയും കെനിയന്‍ പ്രസിഡന്റും ഒപ്പുവച്ചു. കെനിയയുടെ കാര്‍ഷിക മേഖലയുടെ നവീകരണം ലക്ഷ്യമിട്ട് ഇന്ത്യ 250 മില്യണ്‍ ഡോളര്‍ വായ്പ കെനിയയ്ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.’വിശ്വസനീയവും പ്രതിബദ്ധതയുമുള്ള ബന്ധമാണ് ഇന്ത്യയ്ക്കും കെനിയയ്ക്കുമിടയിലുള്ളത്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചറിലെ നേട്ടങ്ങള്‍ കെനിയയുമായി പങ്കിടാന്‍ ഇന്ത്യ തയ്യാറാണ്. കെനിയയുടെ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ ഒരു ലൈഫ് ക്രെഡിറ്റ് നല്‍കാനും ഇന്ത്യ തീരുമാനിച്ചിരിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.കെനിയയും ഇന്ത്യയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രാജ്യങ്ങളാണ്. ഭീകരവിരുദ്ധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയെ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍, ഗ്രീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ നിന്നും ഇന്ത്യന്‍ നിക്ഷേപക കമ്ബനികളെ കെനിയയിലേക്ക് പ്രസിഡന്റ് റൂട്ടോ സ്വാഗതം ചെയ്തു.മോദി- റൂട്ടോ കൂടിക്കാഴ്ചയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നും കാണാതായ രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ വിഷയവും പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. സുല്‍ഫിഖര്‍ അഹമ്മദ് ഖാന്‍, സായിദ് സമി കിദ്വായ് എന്നിവരെയാണ് കാണാതായത്. ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് വിവരങ്ങള്‍. ഇതേ കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ചയില്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…