Kerala Pranamam

കെ.ജി.എ നേതാക്കളുടെ ഗൂഢ നീക്കം പൊളിച്ച് കോടതി.

ORDER

കോട്ടയം. ഭരണാനുകൂല ഗസ്റ്റഡ് ഓഫീസര്‍മാരുടെ പ്രബല സംഘടനയുടെ നേതാക്കളായ പട്ടികജാതി വികസന വകുപ്പിലെ ഉന്നത ജീവനക്കാരുടെ ഗൂഡ നീക്കത്തിന് തടയിട്ട് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണല്‍. പട്ടികജാതി വികസന വകുപ്പില്‍ പൊതു സ്ഥലംമാറ്റം ഓണ്‍ ലൈന്‍ മുഖേന മാത്രമേ നടത്താവു എന്ന് 2024 ജൂണ്‍ 6 ന് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബുണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് ഇറങ്ങി ഒരു വര്‍ഷമായിട്ടും ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം നടപ്പില്‍വരുത്താന്‍ വകുപ്പിലെ എക്സ്റ്റാബി ളിഷ്‌മെന്റ് സെക്ഷന് സാധിച്ചിട്ടില്ല. ഏക്സ്റ്റാബിളിഷ്‌മെന്റ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഭരണാനുകൂല സംഘടനാ നേതാവ് ഇ. ഷാനവാസിന്റെ ഉദാസീന നടപടികളാണ് ഓണ്‍ലൈന്‍ പൊതു സ്ഥലം മാറ്റം വൈകിക്കുന്നതിന് കാരണം. സര്‍വ്വീസ് കാര്യങ്ങളെ കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്ത ഇ .ഷാനവാസ് ട്രിബൂണലിന്റെ ഉത്തരവ് നിലനില്‍ക്കെ വകുപ്പിലെ പ്രബലരായ മൂന്ന് കെ.ജി.ഒ.എ നേതാക്കളായ പട്ടികജാതി വികസന ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് ഫയല്‍ നീക്കം തുടങ്ങിയത്.ട്രിബൂണല്‍ ഉത്തരവ് നിലവില്‍ ഉള്ളതിനാല്‍ സ്ഥലംമാറ്റം അപേക്ഷ സര്‍ക്കാരിലേക്ക് അയക്കാന്‍ സാധിക്കില്ല എന്ന് ഡയറക്ടര്‍ ഫയലില്‍ രേഖാമൂലം അഭിപ്രായപ്പെട്ടെങ്കിലും ഷാനവാസ് അനാവശ്യ സമ്മര്‍ദം ചെലുത്തി സര്‍ക്കാരിലേക്ക് അയ്പ്പിക്കുകയായിരുന്നു.

വയനാട് ജില്ലാ പട്ടികജാതി വികസന ഓഫിസറെ ഒഴിവുള്ള തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസറായും, ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ റ്റി എസ് അജിമോനേ കോട്ടയം ജില്ലാ ഓഫിസറായും , കോട്ടയം ജില്ലാ ഓഫീസര്‍ എം.എസ്. സുനിലിനെ ഇടുക്കി ജില്ലാ ഓഫീസറായും നിയമിക്കാനായിരുന്നു ഇ.ഷാനവാസും കെ.ജി.ഒ.എയും നീക്കം നടത്തിയത്. ഇവരുടെ വഴിവിട്ട നീക്കത്തില്‍ ഇരയാകുമായിരുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബാണ് ട്രീബുണലിനെ സമീപിച്ച് നീക്കം സ്റ്റേ ചെയ്യിപ്പിച്ചത്.

2025 ഫെബ്രുവരി മാസത്തിലാണ് വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസറായി സരിനെയും ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസറായി റ്റി എസ് അജിമോനെയും നിയമിച്ചത്. അന്ന് മുതല്‍ സരിന്‍ തിരുവനന്തപുരത്തേക്കും, അജിമോന്‍ കോട്ടയത്തിനും സ്ഥലംമാറ്റത്തിന് വഴിവിട്ട നീക്കം തുടങ്ങി. സരിന്‍ വയനാട്ടില്‍ ജോലി ചെയ്യുമ്പോള്‍ കെ.ജി.ഒ.എയുടെ തിരുവനന്തപുരം സ്വരാജ് ഭവന്‍ ഏരിയ സെക്രട്ടറി ആയും, ആലപ്പുഴയില്‍ ജോലി ചെയ്യുന്ന റ്റി എസ് അജിമോനെ കെ.ജി.ഒ.എയുടെ കോട്ടയം ജില്ലാ പ്രിസിഡന്റായും തിരഞ്ഞെടുത്തിരുന്നു

അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണലിന്റെ ഉത്തരവ് ഇറങ്ങി ഏതാനും മണിക്കൂറിനുള്ളില്‍ വകുപ്പിന്റെ ഭൂരിഭാഗം ജീവനക്കാരുടെ ഫോണിലും ഉത്തരവ് എത്തി. വകുപ്പില്‍ പൊതു സ്ഥലംമാറ്റം ഓണ്‍ലൈന്‍ മുഖേന മതിയെന്ന് ട്രിബൂണല്‍ ഉത്തരവ് നിലനില്‍ക്കെ ഭരണനുകൂല സംഘടന നേതാക്കള്‍ നിയമവാഴ്ച്ചയെ വെല്ലുവിളിച്ച് നടത്തിയ നീക്കം കീഴ് ജീവനക്കാര്‍ക്ക് ഇടയില്‍ കടുത്ത അമര്‍ഷത്തിനും പരിഹാസത്തിനും കാരണമായി.