
വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദുരന്തം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു. കേരളത്തിനോടോ തമിഴ്നാടിനോടോ വിവേചനമില്ല. എസ്.ഡി.ആര്.എഫ്. ഫണ്ട് അനുവദിക്കുന്നത് ദുരന്തം നേരിടാനെന്നും നിത്യാനന്ദ റായ്.സംസ്ഥാനങ്ങളുടെ കൈവശമുള്ള ഫണ്ടിന്റെ കണക്ക് നല്കാന് തയാറാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. എല്ലാത്തിലും രാഷ്ട്രീയം കാണരുത്, രേഖകള്‍ വച്ചാണ് സംസാരിക്കുന്നത്. 394 കോടി എസ്ഡിആര്‍എഫ് ഫണ്ടായി കേരളത്തിന് നല്‍കിയിട്ടുണ്ട്. മനസിലാക്കാന്‍ തയാറല്ലെങ്കില്‍ ഒന്നും പറയാനില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് 145 കോടി രൂപ നല്‍കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.മുണ്ടക്കൈ, ചൂരല്‍മല ജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഉറപ്പുനല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദീര്‍ഘകാല പദ്ധതി ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും സംസ്ഥാനം നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലയിരുത്തല്‍ നടത്തിയ ശേഷം ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് നിത്യാനന്ദ റായ് പറഞ്ഞുഅതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തസഹായത്തില്‍ കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കിടെ മധ്യസ്ഥം വഹിക്കാന്‍ തയാറെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചിരുന്നു ദുരന്ത നിവാരണ ഫണ്ടിലെ തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 700.5 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ ഉണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







