Kerala Pranamam

കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് മുഖ്യമന്ത്രി.

കേരളീയം പരിപാടി ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിര്‍ത്താനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാര്‍ പങ്കെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളീയം ഒരു തരത്തിലും ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ നിയമസഭയില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധം. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കുന്നത്.നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നിയമസഭ ഇന്നു മുതല്‍ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതല്‍ ബുധന്‍ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച. നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങള്‍ നിയമ നിര്‍മാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.