കൊച്ചി: കേരളത്തിലെ ബ്രഹ്മാണ്ഡ തിയറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സ് കൊച്ചിയില്‍ തുറന്നു. ഫോറം മാളില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ഒന്‍പത് സ്‌ക്രീനുകള്‍ അടങ്ങിയ വിശാലമായ പുതിയ മള്‍ട്ടിപ്‌ളെക്‌സ് സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ്. ഇതോടെ കൊച്ചിയില്‍ പിവിആര്‍ ഐനോക്സ് സ്‌ക്രീനുകളുടെ എണ്ണം 22 ആയികേരളത്തിലെ വിപണിസാന്നിധ്യം വിപുലീകരിച്ചുകൊണ്ടുള്ള കമ്ബനിയുടെ ശ്രദ്ധേയമായ നീക്കമാണിത്. കേരളത്തില്‍ ആദ്യമായി പി (എക്‌സ്.എല്‍.) ഫോര്‍മാറ്റില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്‌ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്‌ക്രീനും ഉള്‍പ്പെടെയുള്ള പുതിയ തിയറ്ററില്‍ ഉണ്ട്. സംസ്ഥാനത്തെ വിനോദവ്യവസായരംഗത്ത് മുഴുവന്‍ വലിയ ചലനങ്ങളുണ്ടാക്കുന്ന പുതിയൊരു നാഴികക്കല്ലാണ് പിവിആര്‍ ഐനോക്സ് പിന്നിട്ടിരിക്കുന്നത്. സുഖസമൃദ്ധമായ ദൃശ്യാനുഭവം കാഴ്ചവെയ്ക്കുന്ന രണ്ട് LUXE സ്‌ക്രീനുകളും ഇതിലുള്‍പ്പെടുന്നു.പിവിആര്‍ ഐനോക്സ് കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്‌ക്രീനുകളാണുള്ളത്. ദക്ഷിണേന്ത്യയില്‍ 99 ഇടങ്ങളിലായി 558 സ്‌ക്രീനുകളും പ്രവര്‍ത്തിക്കുന്നു. മരടിലെ കുണ്ടന്നൂരില്‍ സ്ഥിതി ചെയ്യുന്ന ഫോറം മാള്‍, കൊച്ചിയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ്. ഇവിടുത്തെ പിവിആര്‍ ഐനോക്സ് മള്‍ട്ടിപ്ലെക്‌സില്‍ 1489 അതിഥികള്‍ക്ക് ഒരേസമയം സിനിമകള്‍ ആസ്വദിക്കാന്‍ കഴിയും. പിവിആറിന്റെ ഏറ്റവും വലിയ സ്‌ക്രീനില്‍ സിനിമ കാണാന്‍ കഴിയുന്ന ഫോര്‍മാറ്റാണ് പി (എക്‌സ്.എല്‍.). ഫോര്‍ കെ ലേസര്‍ പ്രൊജക്ടറും ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസവും കൂടിച്ചേരുന്നതോടെ അനിതരസാധാരണമായ കാഴ്ചാനുഭവമായിരിക്കും പി (എക്‌സ്.എല്‍.) സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കുക. കൂടാതെ റിയല്‍ ഡി 3D സംവിധാനവും ദൃശ്യാനുഭവത്തിന് മിഴിവേറ്റുന്നു. മറ്റെങ്ങും കിട്ടാത്തത്രയും സൗകര്യങ്ങളോടെ സിനിമകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് LUXE സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഈ സ്‌ക്രീനുകള്‍ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കിച്ചനും സജ്ജമായിരിക്കും. വിവിധതരം ഭക്ഷണങ്ങള്‍ പാകം ചെയ്ത് സീറ്റുകളില്‍ എത്തിച്ചുനല്‍കും.മറ്റ് ആറ് സ്‌ക്രീനുകളിലെ അവസാനനിരയിലെ സീറ്റുകള്‍ പ്രത്യേക റിക്ലൈനറുകളാണ്. പിവിആര്‍ ഐനോക്സിലെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സിനിമാനുഭവമായിരിക്കണം കിട്ടേണ്ടത് എന്ന ലക്ഷ്യത്തോടുകൂടിയാണ് പി (എക്‌സ്.എല്‍.) ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതെന്ന് പിവിആര്‍ ഐ നോഎക്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അജയ് ബിജ്ലി പറഞ്ഞു. കൊച്ചിയിലെ മൂന്നാമത്തെയും കേരളത്തിലെ ആറാമത്തെയും മള്‍ട്ടിപ്‌ളെക്‌സ് ആണ് ഫോറം മാളില്‍ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലോകോത്തര നിലവാരമുള്ള സിനിമാപ്രദര്‍ശനം ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആഡംബരവും സമൃദ്ധിയും വിളിച്ചറിയിക്കുന്ന, അത്യാകര്‍ഷകമായ രൂപകല്പനയാണ് മള്‍ട്ടിപ്‌ളെക്‌സിനെ ശ്രദ്ധേയമാക്കുന്നത്. മേല്‍ത്തട്ടില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന തരത്തില്‍ പ്രത്യേക ആര്‍ട്ട് വര്‍ക്കുകളും സ്ഥാപിച്ചിട്ടുണ്ട്. അതിമനോഹരമായ ഷാന്‍ഡലിയര്‍ ലൈറ്റുകള്‍ ഉള്ളകത്തിന്റെ മോഡി കൂട്ടുന്നു. സ്വര്‍ണനിറത്തിലുള്ള ലോഹവും നീലയും പച്ചയും കലര്‍ന്ന ലെതറും ചേര്‍ത്ത് നിര്‍മിച്ച ഇരിപ്പിടങ്ങള്‍ കാണികള്‍ക്ക് വിശ്രമിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹാളിനെ കൂടുതല്‍ ഭംഗിയാക്കുന്നു. പ്രത്യേക ‘ലക്‌സ്’ ലോഞ്ച് കൂടുതല്‍ മനോഹാരിത നല്‍കുന്നു. ഇതിനെല്ലാം പുറമെ കഫേ സ്‌റ്റൈലിലുള്ള കേരളത്തിലെ ഏറ്റവും വലിയ മെനുവാണ് കാണികള്‍ക്ക് ആസ്വദിക്കാനായി ഒരുക്കിയിട്ടുള്ളത്. കൊച്ചിയില്‍ ആദ്യമായി ഇറ്റാലിയന്‍ നിയോപോളിറ്റന്‍ പിസ്സ ഇവിടെ ലഭ്യമായിരിക്കും. ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നുള്ള ഈ പിസ ഏറെ പ്രസിദ്ധമാണ്.ദക്ഷിണേന്ത്യയില്‍ സിനിമകള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആവശ്യത്തിന് മള്‍ട്ടിപ്‌ളെക്‌സുകള്‍ ഈ മേഖലയിലില്ല. വിപണി വികസിപ്പിക്കാനുള്ള ഒരു സുവര്‍ണാവസരമാണിതെന്ന് പിവിആര്‍ ഐനോക്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജ്ലി പറഞ്ഞു. സിനിമയെ ആവേശത്തോടെ ഏറ്റെടുക്കുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് അതാസ്വദിക്കുന്നതിനുള്ള വേദികള്‍ ഒരുക്കിനല്‍കി കമ്ബനിയുടെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടും. ലേസര്‍ പ്രൊജക്ഷന്‍ ഉള്‍പ്പെടെ കൊച്ചിയിലെ ഏറ്റവും വലിയ സ്‌ക്രീന്‍ ഒരുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…