
ചെന്നൈ: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നവംബര്‍ പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രറെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ രാജീവ് ചന്ദ്രശേഖറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം തിരക്ക് പരിഗണിച്ച് എറണാകുളം-ബംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍വീസ് സ്ഥിരമാക്കാതെ പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിതാ കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. ഉടന്‍ തന്നെ എറണാകുളം- ബംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്വന്തം സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം, കോയമ്പത്തൂര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പുതിയ സര്‍വീസ് ഉടന്‍ പുനഃരാരംഭിക്കുമെന്ന് അറിയിച്ചത്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റെയില്‍വെയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ‘എന്റെ രണ്ട് അഭ്യര്‍ത്ഥനകള്‍ റെയില്‍വേ സമ്മതിച്ചു. വ്യവസായത്തിന്റെ നന്മയ്ക്കായി എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരതിന് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നീ നാല് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കും. കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും ടെക്‌സ്‌റ്റൈല്‍ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായി റാഞ്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഒരു പ്രതിദിന ട്രെയിന്‍ റെയില്‍വേ സര്‍വീസ് നടത്തും’- ഉപരാഷ്ട്രപതി പറഞ്ഞു.
പകല്‍ സമയത്ത് ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ വന്ദേഭാരത് ഏറെ ഉപകാരമാണ്. കൂടാതെ ബംഗളൂരുവിനും തമിഴ്‌നാട്ടിലെ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഗുണം ചെയ്യും. പുതിയ ട്രെയിനിന് ആറ് സ്റ്റോപ്പുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, ബാക്കി നാല് സ്റ്റോപ്പുകള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിങ്ങനെയായിരിക്കും.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







