Kerala Pranamam

‘കേരളത്തെ ബഹിഷ്‌കരിക്കുക, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്’: മലയാളികള്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് നടി കരിഷ്മ

ബോംബെ: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാന്‍ നടി കരിഷ്മ തന്നയുടെ ആഹ്വാനം.കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കരിഷ്മ കേരളത്തിനെതിരെ പ്രചാരണം നടത്തിയത്.ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട കരിഷ്മ, ലോകത്തിന്റെ ഒരു ഭാഗത്ത് നിന്നുമുള്ള ജനവിഭാഗങ്ങള്‍ ടൂറിസത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിക്കരുതെന്നതും ആവശ്യപ്പെടുന്നുണ്ട്.നടിയും മോഡലുമായ കരിഷ്മ ഹിന്ദി സീരീസുകളും സിനിമകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥിയുമാണ് കരിഷ്മ.