
മുംബൈ:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ചേരിപ്രദേശമായ ധാരാവി പൂര്‍ണ്ണമായും അടച്ചിടാനൊരുങ്ങി മഹാരാഷ്ട്രസര്‍ക്കാര്‍ ധാരാവിയില്‍ ഒരാള്‍കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനമായത് . എവിടെ നിലവില്‍ പതിമൂന്നു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച അന്ന് തന്നെ 55 വയസുള്ള ഒരാള്‍ ധാരാവിയില്‍ മരിച്ചു. ഒരാഴ്ചക്കിടെ ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം ധാരാവിയിലെ ബാലിക നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ് എന്നാല്‍ രോഗ വ്യാപനം ഉണ്ടായാല്‍ അത് നിയന്ത്രിക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
എന്നാല്‍ 10 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരി പ്രദേശമാണ് ധാരാവി. രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ ഇവിടെ പാലിക്കുന്നില്ല.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…













