ന്യൂഡല്‍ഹി കൊവിന്‍ വിവര ചോര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍.ഒരു വ്യക്തിയുടെ ജനനതീയതിയോ വിലാസമോ കൊവിന്‍ ശേഖരിക്കുന്നില്ലെന്നും സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയാറാക്കിവരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ്. ഒന്നാം ഡോസും രണ്ടാം ഡോസും അടിസ്ഥാനമാക്കി മാത്രമേ വാക്‌സിനേഷന്‍ തീയതി ശേഖരിക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.കൊവിന്‍ പോര്‍ട്ടലില്‍ വലിയ സ്വകാര്യത ലംഘനം നടന്നതായി പ്രതിപക്ഷ നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. വാക്സീന്‍ എടുത്തവരുടെ മൊബൈല്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍, പാസ്പോര്‍ട്ട് നമ്ബര്‍, വോട്ടര്‍ ഐഡി, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ചോര്‍ത്തി പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…