Kerala Pranamam

കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് ആവേശം പകരാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം, ഒടുവില്‍ ബസിന് തീപിടിച്ചു

കൊല്ലം: വിനോദയാത്ര പുറപ്പെടും മുന്‍പ് കുട്ടികളെ ആവേശത്തിലാക്കാനായി ബസിന് മുകളില്‍ നടത്തിയ അഭ്യാസപ്രകടനം അപകടത്തില്‍ കലാശിച്ചു.രണ്ട് വലിയ പൂത്തിരി യാത്ര പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ വച്ച് കത്തിച്ചു. പിന്നാലെ പൂത്തിരിയില്‍ നിന്ന് ബസിലേയ്ക്ക് തീ പടര്‍ന്നു. ജീവനക്കാരന്‍ ബസിന് മുകളില്‍ കയറി തീയണച്ചതിനാല്‍ തലനാരിഴയ്ക്ക് വലിയൊരു ദുരന്തം ഒഴിവായി.കഴിഞ്ഞ മാസം 26ന് കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മെക്കാനിക്കല്‍ വിഭാഗത്തിലെ കുട്ടികള്‍ആറ് ദിവസത്തെ വിനോദയാത്രയ്ക്കായി മൂന്ന് ബസുകളാണ് ബുക്ക് ചെയ്തത്. ഇതില്‍ ഒരെണ്ണത്തിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ബസ് ജീവനക്കാരുടെ അനാസ്ഥയാണിതെന്നും അവരാണ് പൂത്തിരി കത്തിച്ചതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.