Kerala Pranamam

കോഴിക്കോട് പത്തുവയസുകാരന്റെ മരണം; തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പേരാമ്ബ്രയിലെ വീട്ടില്‍ മുഹമ്മദ് ബഷീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികള്‍, അദ്ധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകനാണ് മരിച്ച മുഹമ്മദ് ബഷീര്‍. കുളിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ പേരാമ്ബ്ര ഇ എം എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.