കോഴിക്കോട്: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി.കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്ബില്‍ ബസാര്‍ സ്വദേശിനി അനഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെ മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.അനഘയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസ് ചൊവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശനാണ് അന്വേഷിക്കുന്നത്.ആത്മഹത്യാ പ്രേരണാക്കുറ്റം, മാനസികവും ശാരീരവുമായ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തത്. 2020 മാര്‍ച്ച് 25നാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. മകളെ ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഫോണ്‍ നമ്ബറുകള്‍ ബ്ലോക്ക് ചെയ്തിരുന്നെന്നും പ്രസവം ഉള്‍പ്പെടെ അറിയിച്ചില്ലെന്നും അനഘയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












