Food Safety and the Coronavirus Disease 2019 (COVID-19) | FDA

തൊടുപുഴ: കോവിഡ് ബാധിതരുടെ എണ്ണത്തിലും ടി.പി.ആര്‍. നിരക്കിലും ജില്ലയില്‍ വന്‍ വര്‍ധന. ഇതിനെത്തുടര്‍ന്ന് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നുറപ്പായി.ഞായറാഴ്ച പുറത്തുവന്ന കണക്കനുസരിച്ച്് ജില്ലയില്‍ 594 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 30.30 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം കലക്ടര്‍ ഉത്തരവിട്ടിരുന്നു.ജില്ലയിലെ കഴിഞ്ഞ നാലു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.30 %, 25.30 %, 21.67 %, 17.96 % എന്നിങ്ങനെയാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10 ല്‍ കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ (പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകള്‍) കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഉത്തരവായിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് മുതല്‍ 15 വരെയുള്ള തീയതികളില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡബ്ള്യു.ഐ.പി.ആറിന്റെ അടിസ്ഥാനത്തില്‍ നിരക്ക് 10 ല്‍ കൂടുതലുളള തദ്ദേശസ്വയംഭരണ വാര്‍ഡില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വ്വീസുകളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെയും ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, വ്യക്തികള്‍ക്കും ഡ്യൂട്ടി സംബന്ധമായി യാത്ര ചെയ്യാവുന്നതുമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അവശ്യ സര്‍വീസുകളായ വ്യവസായ സ്ഥാപനങ്ങള്‍, കമ്ബനികള്‍ മുതലായവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് യാത്രാനുമതി. ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം യാത്രാനുമതി. രോഗികള്‍, അടിയന്തര ചികില്‍സ ആവശ്യമായ വ്യക്തികള്‍, കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി യാത്ര ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ട്. ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക്, പഴം – പച്ചക്കറി, പാലും പാല്‍ ഉല്‍പ്പന്നങ്ങളും, കള്ള്, മാംസം, മത്സ്യം എന്നിവ വില്‍പന നടത്തുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറന്നുപ്രവര്‍ത്തിക്കാം. റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, പാഴ്സല്‍ സര്‍വീസ് എന്നിവയ്ക്ക് മാത്രമായി രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറന്ന് പ്രവര്‍ ത്തിക്കാം. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്ക് യാത്രാനുമതിയുണ്ട്. യാത്രാ രേഖ, ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും. ചരക്ക് വാഹനങ്ങള്‍ക്കും, സ്വകാര്യ, ടാക്സി വാഹനങ്ങള്‍ക്ക് യാത്രക്കാരെ ബസ് ടെര്‍മിനലുകള്‍, സേ്റ്റാപ്പുകള്‍, സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും യാത്രാനുമതിയുണ്ട്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് അനുമതിയുണ്ട്. ഉത്തരവുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, സെക്ടര്‍ മജിസ്ട്രേറ്റ്മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 269 എന്നീ വകുപ്പുകള്‍ പ്രകാരവും ദുരന്തനിവാരണ നിയമം 2005 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…