Food Safety and the Coronavirus Disease 2019 (COVID-19) | FDA

ഇടുക്കി : ജില്ലയില്‍ 1435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 3591 ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട അടിയന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കലക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷയായി. കരുതല്‍ ഡോസ് എടുക്കാനുള്ള മുഴുവനാളുകള്‍ക്കും രണ്ടാം ഡോഡ് എടുക്കാനുള്ളവര്‍ക്കും 31-ന് മുമ്പ് വാക്സിന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. വാക്‌സിന്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ ആശുപത്രികള്‍ക്കു പുറമെ മറ്റ് സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളിലും ക്യാമ്പുകള്‍ നടത്തും.അതിഥിത്തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ വാക്‌സിന്‍ നല്‍കുമെന്നും ഡിഎംഒ ജേക്കബ് വര്‍ഗീസ് അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാനും വാക്‌സിന്‍ നല്‍കാനും പഞ്ചായത്ത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും പ്രവര്‍ത്തനം ശക്തിപ്പെടുത്തി.വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ അധ്യാപകരുമായും രക്ഷാകര്‍ത്താക്കളുമായി പഞ്ചായത്ത് തലത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. രോഗനിരക്ക് കൂടുതലുള്ള പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൈക്ക് അനൗണ്‍സ്മെന്റുകള്‍ ആരംഭിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനും വാക്‌സിന്‍ നല്‍കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡ്തലത്തില്‍ ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…