തിരുവനന്തപുരം: കാര്‍ഗില്‍ വിജയ് ദിവസ് ആചരണത്തിന്റെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ വെള്ളത്തിനടിയില്‍ സ്ഥാപിച്ച കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ഛായാചിത്രത്തിന് യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു.ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷും ബോണ്ട് വാട്ടര്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്കൂബ ടീമും ചേര്‍ന്നാണ് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രം ഒരുക്കിയത്.യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ടൈലുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വെള്ളത്തിനടിയിലെ ഛായാചിത്രം 8 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാ ക്കിയത്. സൈനിക ബാന്‍ഡ് ഡിസ്പ്ലേയും നടന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷന് കമാന്‍ഡര്‍ പാങ്ങോട് യുദ്ധസ്മാരകത്തില്‍ കാര്‍ഗില്‍ യുദ്ധ നായകന്മാര്ക്ക് പുഷ്പചക്രം അര്‍പ്പിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








