ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു.ദില്ലി യുപി അതിര്‍ത്തിയായ ഗാസിയാബാദിലാണ് സംഭവം. അഞ്ചംഗ സംഘം യുവതിയെ രണ്ട് ദിവസം ബന്ദിയാക്കി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെലീസ്. യുവതിയുടെ സ്വകാര്യഭാഗത്ത് ദണ്ഡ് കയറ്റിയും അതിക്രമം.നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച പുലര്‍ച്ചെ 3 30 ഓടെയാണ് റോഡരികില്‍ കൈകളും കാലും കെട്ടി ചണചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയെ കണ്ടെത്തുന്ന്..് ഗാസിയാബാദ് പോലീസ് ുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഢനവിവരം പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്ന വഴിമദ്ധ്യേ യുവതിയെ അഞ്ചംഗസംഘം തട്ടിക്കൊണ്ട് പോയി അതിക്രൂര ബല്ാത്സംഘത്തിന് ഇരായിക്കി. ദില്ലി യുപി അതിര്‍ത്തിയായ ഗാസിയാബാദിലുള്ള വീട്ടില്‍ യുവതിയെ രണ്ട് ദിവസം ബന്ദിയാക്കിയായരുന്നുന പീഢനം.. സ്വകാര്യഭാഗങ്ങളില്‍ ദണ്ഡ് കയറ്റിയും ക്രൂര അതിക്രമം നടത്തി.ആശുപത്രിയില്‍ പ്രവേശിപ്പിച്ത യുവതിയുടെ നില ഗുരുതരമാണ്..ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്,. .പ്രതികളില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ദിനു, ഷാരൂഖ്, ജാവേദ്, ധോല, ഔറംഗസേബ് എന്നിവരാണ് പ്രതികള്‍. യുവതിക്കും പ്രതികള്‍ക്കുമിടയില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തി.. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദില്ലി വനിതാ കമ്മീഷനും ഇടപെട്ടു. വനിതാ കമ്മീഷന്‍ ഗാസിയാബാദ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…