ആറ്റിങ്ങല്‍: ചതുപ്പില്‍ താഴ്ന്ന പശുവിനെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മുടപുരം ക്ഷേത്രത്തിനു സമീപം കൊടിക്കകത്തു വീട്ടില്‍ അമല്‍ജിത്ത് എന്നയാളുടെ ഗര്‍ഭിണിയായ പശുവാണ് ചളിയില്‍ പുതഞ്ഞത്.വയലില്‍ മേയാന്‍ കെട്ടിയതായിരുന്നു. ചളിയില്‍ പുതഞ്ഞു തിരിച്ചുകയറാന്‍ കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്ന്, നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.അവര്‍ എത്തി ചളിയില്‍ താഴ്ന്ന പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മുകുന്ദന്‍, അനിഷ്, മനു.വി.നായര്‍, ബിനു, സജീം, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…