Kerala Pranamam

ചന്ദ്രമുഖി 2 ല്‍ ‘നാഗവല്ലി’യായി കങ്കണ റണൗട്ട്

ചെന്നൈ: തമിഴ് ചിത്രം ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.ചന്ദ്രമുഖി 2 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സ് ആണ് നായകനായി എത്തുന്നത്.’നാഗവല്ലി’യായി എത്തുന്നത് കങ്കണ റണൗട്ട് ആണ്. ചിത്രത്തിലെ കങ്കണ റണൗട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷന്‍സ് എക്സ് അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.സാരിയില്‍ വലിയ ആഭരണങ്ങളുമായി ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രമുഖി2-ല്‍ നിന്ന് ചന്ദ്രമുഖിയായി കങ്കണ റണൌട്ടിന്റെ പോസ്റ്റര്‍ അവതരിപ്പിക്കുന്നു. ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും – എന്നാണ് ലൈക പോസ്റ്ററില്‍ പറയുന്നത്.പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്ബ്യാര്‍, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത് ഓസ്‌കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി.