റായ്പൂര്‍: വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാര്‍ക്കും 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.ഛത്തീസ് ഗഡില്‍ രണ്ടാം ഘട്ട പ്രചരണപരിപാടികള്‍ക്ക് ഇടയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.നേരത്തേ വിവാഹിതകളായ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് വാര്‍ഷിക സഹായമായി 12,000 രൂപ പ്രതിപക്ഷമായ ബിജെപി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും തങ്ങളുടെ പ്രഖ്യാപനവുമായി വന്നിരിക്കുന്നത്. ദീപാവലി ദിനത്തില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹദിനത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ബാഗല്‍ വ്യക്തമാക്കി.വീണ്ടും കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ചാല്‍ ഛത്തീസ് ഗഡിലെ സ്ത്രീകളുടെ അക്കൗണ്ടില്‍ ഗൃഹലക്ഷ്മി യോജനയ്ക്ക് കീഴില്‍ 15,000 രൂപ വീതം നല്‍കും. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 90 മണ്ഡലങ്ങളിലെ 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 7 ന് നടന്നിരുന്നു. ബാക്കി 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 17 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…