ജപ്പാനില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ അസാധാരണ വര്‍ധനവ്. പകര്‍ച്ചപ്പനി വ്യാപനം സാധാരണയുണ്ടാകുന്നതിനേക്കാള്‍ നേരത്തെയാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി 4000-ത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒക്കിനാവ, ടോക്യോ, കഗോഷിമ എന്നിവിടങ്ങളിലാണ് വിഷയം രൂക്ഷമായിരിക്കുന്നത്. കുട്ടികളില്‍ വൈറസ് അതിവേഗം പടരുന്നതിനാല്‍ രാജ്യവ്യാപകമായി ഒട്ടേറെ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചു. പാരിസ്ഥിതിക മാറ്റങ്ങള്‍, ക്രമരഹിതമായ കാലാവസ്ഥ, കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകള്‍ എന്നിവ കാരണം വരും വര്‍ഷങ്ങളില്‍ നേരത്തെയുള്ളതും തീവ്രവുമായ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യത്തില്‍, ജനങ്ങളോടും വിനോദസഞ്ചാരികളോടും വാക്‌സിന്‍ എടുക്കാന്‍ ജപ്പാനിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഫ്‌ലൂ കുത്തിവെപ്പുകള്‍ രോഗബാധ തടയാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. കുട്ടികള്‍, പ്രായമായവര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
വൈറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുക.
ആവശ്യത്തിന് ഉറങ്ങുന്നത് രോഗപ്രതിരോധ ശേഷിക്ക് അത്യാവശ്യമാണ്.
പുകവലിയും മദ്യപാനവും ഒഴിവാക്കാം.
മികച്ച ആരോഗ്യത്തിനായി മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക.
ഇടയ്ക്കിടെ കൈകള്‍ കഴുകുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറച്ചുപിടിക്കാം.
ശുചിത്വം പാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് ഉറപ്പു നല്‍കി

ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മധ്യസ്ഥരും ഉറപ്പു…