ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ദിവസം സിആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ നടന്ന ആക്രമണവുമായി ബന്ധമുള്ള ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ അറിയിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.