ജയ്പൂര്‍: പിങ്ക് സിറ്റിയില്‍ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. റോഡിന്റെ ഇരുവശത്തും പതിനായിരക്കണക്കിന് ആളുകളാണ് ഇരുവരെയും കാണാനായി കാത്തുനിന്നത്. പിങ്ക് സിറ്റിയില്‍ നിന്ന് ഹവാ മഹലിലേക്കായിരുന്നു റോഡ് ഷോ. ആംബര്‍ ഫോര്‍ട്ടും ജന്തര്‍ മന്തറും സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഇരുനേതാക്കളും റോഡ് ഷോയ്‌ക്കെത്തിയത്.റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായാണ് മാക്രോണ്‍ ഇന്ത്യയിലെത്തിയത്. ഇന്ന് വൈകിട്ട് ജയ്പൂരിലെത്തിയ മാക്രോണിനെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേര്‍ന്നാണ് സ്വീകരിച്ചത്.റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് മാക്രോണ്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 13, 14 തീയതികളില്‍ ബാസ്റ്റില്‍ ഡേ ദിനത്തില്‍ പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധം വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രിക്ക് ഫ്രാന്‍സില്‍ ലഭിച്ച സ്വീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…