മലപ്പുറം: വയോജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന വയോമിത്രം പദ്ധതിയില്‍ കൂടുതല്‍ മരുന്നുകള്‍ എത്തിയെങ്കിലും പ്രധാനപ്പെട്ട മരുന്നുകളുടെ ക്ഷാമം തുടരുകയാണ്.മൂന്ന് മാസം മുമ്ബ് അത്യാവശ്യം വേണ്ട മരുന്നുകള്‍ പോലും ജില്ലയില്‍ ഉണ്ടായിരുന്നില്ല. കെ.എം.എസ്.സി.എല്ലിന് നല്‍കാനുണ്ടായിരുന്ന 32 കോടിയിലേക്ക് 10 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്ന് രണ്ടുതവണയായി ചില മരുന്നുകള്‍ എത്തിയിരുന്നു. പ്രഷറിനുള്ള രണ്ടുതരം മരുന്നുകള്‍ എത്തിയിട്ടുണ്ട്. ഷുഗറിനുള്ള മരുന്നുകളും ഇന്‍സുലിനുമടക്കം ജീവിതശൈലി രോഗങ്ങളില്‍ ഉള്‍പ്പെട്ട നിരവധി മരുന്നുകള്‍ ഇനിയും ജില്ലയില്‍ എത്തേണ്ടതുണ്ട്. ഒക്ടോബര്‍ മുതലാണ് ജില്ലയില്‍ വയോമിത്രം പദ്ധതിക്കാവശ്യമായ മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. ജില്ലയിലെ ഓരോ നഗരസഭകളിലും ആയിരക്കണക്കിന് വയോജനങ്ങളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. ആകെ 48,000 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. മരുന്ന് വിതരണം ചെയ്യുന്ന കെ.എം.എസ്.സി.എല്ലിലേക്ക് 32 കോടി രൂപ ഒടുക്കാത്തതിനെ തുടര്‍ന്ന് പദ്ധതിയില്‍ ലഭിച്ച് കൊണ്ടിരുന്ന മരുന്നുകള്‍ മുടങ്ങുകയും നിരവധി രോഗികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഭൂരിഭാഗവും ജീവിതശൈലി രോഗം അനുഭവിക്കുന്നവരാണ്. ഷുഗറിനും പ്രഷറിനുമുള്ള മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങിക്കണമെങ്കില്‍ തീവില ഒടുക്കണം. പദ്ധതിയില്‍ പ്രതിസന്ധി വന്നതോടെ ചിലരെങ്കിലും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുമെങ്കിലും ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കാന്‍ സാമ്ബത്തികമായി ശേഷിയില്ലാത്തവരാണ്. ബാക്കിയുള്ള 22 കോടിയും നല്‍കും കെ.എം.സി.എല്ലിന് ആകെ നല്‍കാനുണ്ടായിരുന്നത് 32 കോടി രൂപയായിരുന്നു. മരുന്ന് വിതരണം മുടങ്ങിയ അവസരത്തില്‍ 10 കോടി രൂപ ആദ്യഘട്ടത്തില്‍ നല്‍കി. ബാക്കിയുള്ള 22 കോടി രൂപ സര്‍ക്കാരില്‍ നിന്നും പാസായിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ പണം നല്‍കാനാകുമെന്ന് സാമൂഹ്യ സുരക്ഷ മിഷന്‍ അധികൃതര്‍ കേരളകൗമുദിയോട് പറഞ്ഞു. ഇതോടെ കടബാദ്ധ്യത തീരും. അടുത്ത ആഴ്ചയില്‍ തന്നെ മരുന്നുകള്‍ പൂര്‍ണമായും ജില്ലയിലേക്ക് എത്തുമെന്നതാണ് പ്രതീക്ഷ. ലഭിച്ച മരുന്നുകള്‍ കോപിലെറ്റ് – രക്തം കട്ടപിടിക്കാതിരിക്കാന്‍ ടെല്‍മ 40 – പ്രഷര്‍ സിലാകാര്‍ – പ്രഷര്‍ ടര്‍പന്റയില്‍ – വേദന സംഹാരി സെറോഫ്‌ലോ – ഇന്‍ഹേലര്‍