
നെടുമങ്ങാട്: രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മലയോരമേഖലയില്‍ വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും കനത്ത നാശം. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 15-ലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകിവീണും സമീപത്തെ മതിലുകള്‍ ഇടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. ശക്തമായ മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷികവിളകള്‍ക്കും നാശനഷ്ടമുണ്ട്. വാമനപുരം പഞ്ചായത്തിലെ മേലാറ്റുമൂഴി, ചെമ്പിന്‍കുഴി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ഇവിടെനിന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഡി.കെ.മുരളി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആനാട്, നന്ദിയോട്, വെള്ളനാട്, ആര്യനാട് പഞ്ചായത്തുകളിലാണ് വ്യാപകമായി കൃഷി നശിച്ചത്. അപ്രതീക്ഷിതമായെത്തിയ മഴ കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ത്തു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. കാര്‍ഷികവിളകള്‍ അഴുകി നശിച്ചു.നെടുമങ്ങാട് നഗരസഭയില്‍ കുശര്‍കോട് വാര്‍ഡില്‍ രജിതയുടെ വീടിന്റെ ചുമരിടിഞ്ഞുവീണു. വെമ്പായം പെരുങ്കൂറില്‍ വല്ലകത്തിന്‍മൂട് യേശുദാസന്റെ വീട് മതിലും വലിയ പാറക്കഷണങ്ങളും ഇടിഞ്ഞുവീണ് തകര്‍ന്നു. സന്നഗര്‍ വാര്‍ഡില്‍ സുന്ദര്‍സിങ്ങിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.നെടുമങ്ങാട് ചെല്ലാംകോട് തോട് കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. തീമത്തിയോസ് എന്ന കര്‍ഷകന്റെ വാഴ, നെല്ല്, പച്ചക്കറി തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിലായി. ആര്യനാട് കീഴ്പാലൂരില്‍ ആറ് കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി. മീനാങ്കല്‍, ഈഞ്ചപ്പുലി, കടുവാക്കുഴി, ചെറുമഞ്ചല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായി.ഉള്‍വനത്തില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകളും പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകളും നെയ്യാര്‍ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Vegas Hero Casino 2026: Pelaamisen syvällinen tarkastelu
Käyttäjäystävällinen alusta: ensivaikutelma Vegas Hero Casinosta Arvostelumme painottuu my…







