Kerala Pranamam

ജില്ലയില്‍ 73,997 കുട്ടികള്‍ വാക്‌സിനെടുത്തു


കൊച്ചി : ജില്ലയില്‍ 15നും 18നുമിടയില്‍ പ്രായമുള്ള 2580 കുട്ടികള്‍ ബുധനാഴ്ച കോവിഡ് പ്രതിരോധവാക്‌സിനെടുത്തു. ഇതുവരെ 73,997 കുട്ടികള്‍ക്ക് ആദ്യഡോസ് നല്‍കി. ആദ്യഘട്ട വാക്‌സിന്‍ വിതരണം ഇരുപത്തൊന്നോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും 32 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയുമാണ് വാക്‌സിന്‍ നല്‍കുന്നത്.പൊതുവിദ്യാലയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80 ശതമാനം കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50 ശതമാനം കുട്ടികളും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ഡിഡിഇ ഹണി ജി അലക്‌സാണ്ടര്‍ പറഞ്ഞു. ശേഷിക്കുന്നവര്‍ക്ക് ഇരുപത്തൊന്നിനകം ആദ്യഡോസ് വാക്‌സിന്‍ ലഭ്യമാക്കും. ജില്ലയില്‍ 1.7 ലക്ഷം കുട്ടികളാണ് ഈ പ്രായപരിധിയിലുള്ളത്.