ജില്ല പൂര്‍ണമായും 4ജി നെറ്റ്‌ വര്‍ക്കിലേക്ക്‌

തൊടുപുഴ: ഇടുക്കി ജില്ല പൂര്‍ണമായും 4ജി നെറ്റ് വര്‍ക്ക് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പുതിയതായി 133 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ തീരുമാനം.അടുത്ത സെപ്റ്റംബറില്‍ 4ജി നെറ്റ് വര്‍ക്കിന് ആരംഭം കുറിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ 4ജി സംവിധാനം പ്രവര്‍ത്തിക്കുന്നയിടങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും എല്ലാ സ്ഥലങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കുന്നതിനും ജില്ലയില്‍ പുതുതായി 133 സ്ഥല ങ്ങളില്‍ ടവര്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞദിവസം എറണാകുളത്തുചേര്‍ന്ന സര്‍വീസ് ഏരിയാ ടെലികോം അഡൈ്വസറി കമ്മിറ്റി തീരുമാനമെടുത്തതായി എം.പി. പറഞ്ഞു.ഇതുസംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരള സര്‍ക്കിള്‍ പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍ക്കും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും സമര്‍പ്പിക്കും. ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ജില്ലയിലെ വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന ആവശ്യം മുന്‍നിര്‍ത്തിയുമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പഴമ്ബിള്ളിചാല്‍, കുറത്തിക്കുടി, ചെങ്കുളം, ഓള്‍ഡ് ദേവികുളം, മത്താപ്പ്, ചെണ്ടുവരെ ടോപ്പ്, പുതുക്കാട്, ചെണ്ടുവരെ സൗത്ത്, ചെണ്ടുവരെ സെന്റര്‍, അരുവിക്കാട്, ഗുണ്ടാര്‍ലെ (സൈലന്റ് വാലി നം.1), ലക്ഷ്മി സൗത്ത്, ലക്ഷ്മി ഈസ്റ്റ്, ഒട്ടപാറൈ, പാര്‍വതി ഹില്‍, കുറ്റിയാര്‍, കൊറന്തക്കാട്, മാട്ടുപ്പെട്ടി സൗത്ത്, നല്ലതണ്ണി സൗത്ത്, ചേറ്റുകുഴി, മേലെചിന്നാര്‍, എന്‍.എസ്.എസ് കോളജ് രാജകുമാരി, മടപ്ര, പൊന്നാമല പെരിഞ്ചാംകുട്ടി, കാല്‍വരി മൗണ്ട്, ഉപ്പുതോട്, കാമാക്ഷി 2, കട്ടപ്പന ഗവ. കോളേജ്, കട്ടപ്പന ഈസ്റ്റ്, നെടുങ്കണ്ടം കൈലാസപ്പാറ, കല്‍ത്തൊട്ടി, കോഴിമല, ചോറ്റുപാറ, ചേമ്ബളം, പുളിയന്മല 2, ചതുരംഗപ്പാറ, കുഞ്ചിത്തണ്ണി, പേത്തൊട്ടി, തിങ്കള്‍കാട്, വെള്ളാരംകുന്ന്, വണ്ടിപ്പെരിയാര്‍ ടൗണ്‍, ചെങ്കര, ആറാം മൈല്‍ കുമളി, മൈലാടുംപാറ, ഹെലിബറിയ, കൊച്ചുകരിന്തരുവി, പാമ്ബനാര്‍ 2, കമ്ബംമേട് 2, കടശികടവ്, കാരിക്കോട്, തൊടുപുഴ വെസ്റ്റ്, തൊടുപുഴ ഈസ്റ്റ്, പെരുമ്ബിള്ളിച്ചിറ, പൂമാല, പാറ, ആലക്കോട്, വഴിത്തല ഈസ്റ്റ്, വണ്ണപ്പുറം അമ്ബലംപടി, അമയപ്ര, കീരിത്തോട്, വടക്കുമുറി, പുറപ്പുഴ, പതിപ്പള്ളി, നെല്ലാപ്പാറ, കരിങ്കുന്നം ടൗണ്‍, മൈലക്കൊമ്ബ്, ഇല്ലിചാരി, മുട്ടം പോളിടെക്നിക്, തൊടുപുഴ കെ.എസ്.ആര്‍.ടി.സി, തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റല്‍, തൊടുപുഴ അര്‍ച്ചന ഹോസ്പിറ്റല്‍, തൊടുപുഴ ന്യൂമാന്‍ കോളജ്, കുമ്മംകല്ല്, ഹോളിഫാമിലി നഴ്സിങ് കോളജ്, തൊടുപുഴ സ്മിതാ ഹോസ്പിറ്റല്‍, തെക്കുംഭാഗം, വെള്ളിയാമറ്റം, പന്നിമറ്റം, പൊന്നന്താനം, എള്ളുംപുറം, മലയിഞ്ചി, കൈതപ്പാറ, ചെങ്കല്‍സിറ്റി, കാളിയാര്‍ ടൗണ്‍, പന്നൂര്‍, ഇടമറുക്, എടാട്, പട്ടയക്കുടി, ഭൂമിയാംകുളം, പാല്‍ക്കുളംമേട്, ഇടക്കാട്, വാഴത്തോപ്പ് ടൗണ്‍, ചെറുതോണി, പടമുഖം, വിമലഗിരി, ചിന്നാര്‍, മുള്ളരിക്കുടി, കല്ലാര്‍കുട്ടി, ഉളുപ്പൂണി, ബോണാമി, ഗ്ലെന്‍മേരി, പുല്ലുമേട്, സന്യാസിയോട, രാജമുടി, കണ്ണംപടി, വണ്ടിപ്പെരിയാര്‍ 57 മൈല്‍, ചെളിമട, അട്ടപ്പള്ളം കുമളി, കുന്തളംപാറ, കട്ടപ്പന കെ.എസ്.ആര്‍.ടി.സി, പാറത്തോട് നെടുങ്കണ്ടം, നരിയമ്ബാറ, ആനയിറങ്ങല്‍, ചട്ട മൂന്നാര്‍, മൂന്നാര്‍ കോളനി, അടിമാലി ഗവ. ഹോസ്പിറ്റല്‍, ചിലന്തിയാര്‍, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ കട്ടപ്പന, എം.ബി.സി കോളജ് കുട്ടിക്കാനം, തൊവരയാര്‍ കട്ടപ്പന, അട്ടപ്പള്ളം കുമളി, കൗന്തി, ചേമ്ബളം നെടുങ്കണ്ടം, അപ്പാപ്പന്‍പടി കട്ടപ്പന, തേഡ് ക്യാമ്ബ് കൂട്ടാര്‍, കൂട്ടാര്‍ ടൗണ്‍, പുല്ലുമേട് ചെങ്കര, ഉപ്പുതറ പി.എച്ച്.സി, പാലാര്‍ നെടുങ്കണ്ടം, നരിയമ്ബാറ, കാഞ്ചിയാര്‍, പള്ളിക്കവല, അയ്യപ്പന്‍കോവില്‍ എന്നീ സ്ഥലങ്ങളിലാണ് പുതിയതായി ടവര്‍ സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുള്ളത്.ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വ്യാപിപ്പിക്കാനും 4ജി യും ഫൈബര്‍ ടു ഹോം സംവിധാനവും ഹൈ സ്പീഡ് ഇന്റര്‍നെറ്റും കൂടുതല്‍ ജനോപകാരപ്രദമായി നടപ്പാക്കുന്നതിന് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെയും അധികാരികളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അനിവാര്യമാണെന്നും എം.പി. യോഗത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…