ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 29 നാളെ ഭ്രമണ പഥത്തില്‍ എത്തിക്കും. കാലാവസ്ഥ അനുകൂലമാണങ്കില്‍, ഇന്ത്യയുടെ ജിഎസ്എല്‍വി -എം കെ മൂന്ന് റോക്കറ്റ് ഉപഗ്രഹവുമായി ബുധനാഴ്ച വൈകിട്ടോടെ ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പറന്നുയരും.
കഴിഞ്ഞ മാര്‍ച്ച് 29ന് ജിസാറ്റ് ആറ് എ വിക്ഷേപിച്ച ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 29. ഭൂമിയില്‍ നിന്നും 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ജിയോ സ്റ്റേഷനറി ഓര്‍ബിറ്റില്‍ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തിന് 3,423 കിലോഗ്രാം ഭാരമാണ് കണക്കാക്കുന്നത്. പത്ത് വര്‍ഷത്തെ കാലാവധിയാണ് ജി സാറ്റിന് പ്രവചിച്ചിരിക്കുന്നത്.
വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും കിഴക്കന്‍ ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന പ്രവചനം പ്രതികൂലമായേക്കുമോ എന്ന ആശങ്ക മാത്രമാണ് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…